അക്ഷര കരോൾ

Monday 02 February 2026 12:46 AM IST

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി 'വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ" എന്ന സന്ദേശവുമായി അക്ഷര കരോൾ സംഘടിപ്പിച്ചു. ഭരണ സമിതി അംഗങ്ങൾ, വനിതാവേദിയിലെയും ബാലവേദിയിലെയും അംഗങ്ങൾ അക്ഷര കരോൾ ഗാനങ്ങൾ ആലപിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ സെക്രട്ടറി എം.കെ. അനിൽ എന്നിവർ നേതൃത്വം നൽകി.