സ്വാഗതസംഘ രൂപീകരണം ഇന്ന്

Monday 02 February 2026 1:58 AM IST

അടിമാലി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായുള്ള സ്വീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് രാവിലെ 10ന് വൈ.എം.സി.എ.ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ, കൺവീനർ ഒ.ആർ.ശശി എന്നിവർ അറിയിച്ചു. ദേവികുളം നിയോജകമണ്ഡലത്തിലെ സ്വീകരണ സമ്മേളനം 23ന് രാവിലെ 11ന് അടിമാലിയിൽ നടക്കും.