വിദഗ്ദ പരിശോധന നടത്തണം
Monday 02 February 2026 12:00 AM IST
കൊടുങ്ങല്ലൂർ: കോട്ടപ്പുറം വി.പി തുരുത്ത് പാലം അടിയന്തരമായി വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് കത്തുനൽകി പ്രതിപക്ഷ നേതാവ് അഡ്വ വി.ഡി. സതീശൻ. ദേശീയപാത 66 ന്റെ നിർമ്മാണവുമായി കോട്ടപ്പുറം പാലത്തിന്റെ തൂണുകൾ താഴ്ന്ന് പോയതായി സോഷ്യൽ മീഡിയകളിൽ വന്ന വാർത്തയെ തുടർന്ന് ജനങ്ങൾ ഭയാശങ്കയിലാണ്. തൃശൂർ - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. ഈ തൂണിന്റെ മുകളിൽ നിർമ്മിക്കുന്ന ഡെക്ക് സ്ലാബിന്റെ നിർമ്മാണം നാഷണൽ അതോറിറ്റി നിറത്തിവച്ചിട്ടുണ്ട്. ബലക്ഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കത്തിന്റെ പകർപ്പ് നാഷണൽ ഹൈവേ അതോറിറ്റിയുടെ ഡയറക്ടർക്കും തിരുവനന്തപുരം റീജ്യണൽ ഓഫീസർക്കും കൊച്ചിയിലെ പ്രോജക്ട് ഡയറക്ടർക്കും നൽകി.