സ്‌നേഹം വളർത്തുന്നതാവണം വിദ്യാഭ്യാസം

Monday 02 February 2026 12:00 AM IST
ഇടശ്ശേരി സി എസ് എം സെൻട്രൽ സ്കൂളിന്റെ നാല്പത്തി ഒന്നാമത് 'ആനുവൽ ഡേ ' ' റിട്രോ 2. 0' ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പള്ളി: പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിൽ മനുഷ്യർക്കിടയിൽ സ്‌നേഹം വളർത്തുന്നതാവണം യഥാർത്ഥ വിദ്യാഭ്യാസമെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ. സി.എസ്.എം സെൻട്രൽ സ്‌കൂളിന്റെ 41 -ാം ആനുവൽ ഡേ ' റിട്രോ 2. 0' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർപേഴ്‌സൺ സഫിയ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കണക്കിലും ഇംഗ്ലീഷിലും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 25,000 രൂപയുടെ അബ്ദുൾ റഹ്മാൻ മെമ്മോറിയൽ അവാർഡ്, വത്സ ബാലാജി മെമ്മോറിയൽ അവാർഡ് എന്നിവ സമ്മാനിച്ചു. 'എക്‌സലൻസ് അവാർഡ് ' വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം. ദിനേഷ് ബാബു, നദീറ ജാബിർ,സി.എം. നൗഷാദ്, പി.കെ ഹൈദരാലി, ഇർഷാദ് ചേറ്റുവ, നീന സുഭാഷ്, ടി.കെ ഷാജു, ജിഷ ഭരതൻ എന്നിവർ പ്രസംഗിച്ചു.