' അമൃതവർഷിണി2026' ആഘോഷം
Monday 02 February 2026 12:00 AM IST
അന്തിക്കാട്: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള വിദ്യാരണ്യ വിദ്യാനികേതൻ വിദ്യാലയത്തിന്റെ 22-ാം വാർഷികം 'അമൃതവർഷിണി 2026 ' ആഘോഷിച്ചു. ഗാന രചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് ഈച്ചരത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാലയം പ്രസിഡന്റ് എൻ.കെ.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എൻ.കെ.മുകുന്ദനെയും 2025 സെപ്തംബറിൽ സി.എ. പരീക്ഷ പാസായ പൂർവവിദ്യാർത്ഥി എ.അഭിജിത്തിനെയും ചടങ്ങിൽ ആദരിച്ചു. കേരള മാതൃഭാരതി തൃശൂർ ജില്ലാ ട്രഷറർ ദിവ്യ ഷാജി സമ്മാനദാനം നിർവഹിച്ചു. ആറാം വാർഡ് മെമ്പർ സ്മിത സുരേന്ദ്രൻ,സെക്രട്ടറി വിനോദ്കുന്നമ്പത്ത്, വിദ്യാനികേതൻ ജില്ലാ വൈസ് പ്രസിഡന്റ് സി.രാഗേഷ്, തിലകൻ,ശ്രീരേഖ നാരായണൻ,വി.എസ്.രമ്യ എന്നിവർ സംസാരിച്ചു.