അക്ഷര കരോൾ നടത്തി
Monday 02 February 2026 1:48 AM IST
മാന്നാർ: സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന റിപ്പബ്ലിക്ക് സദസുകളുടെ ഭാഗമായി മാന്നാർ നാഷണൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അക്ഷര കരോൾ നടത്തി. വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം വാഴട്ടെ , വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും, വിജ്ഞാനം വിജ്ഞാനം വികസനത്തിന്, അക്ഷരമാണ് ലഹരി വായനയാണ് ലഹരി, തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും അക്ഷര ഗാനങ്ങളുമായി നാഷണൽ ഗ്രന്ഥശാല ബാലവേദി കൂട്ടുകാർ ഗൃഹ സന്ദർശനം നടത്തി. ഡോ.ബാലകൃഷ്ണപിള്ള ചൈതന്യ അക്ഷര കരോൾ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ശശിധരൻ ആർ.പിള്ള, സെക്രട്ടറി എൽ.പി സത്യപ്രകാശ്, ഗണേഷ് കുമാർ.ജി, മാധവൻ കലാഭവൻ, മുരളി മോഹൻ, അഡ്വ.അൻസാരി എം.എ, ലൈബ്രേറിയൻ വീണാ രാജീവ് എന്നിവർ നേതൃത്വം നൽകി.