സെമിനാർ സംഘടിപ്പിച്ചു

Monday 02 February 2026 12:15 AM IST

ചേർത്തല: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ സെമിനാർ നഗരസഭ ചെയർപേഴ്സൺ എസ്.സോബിൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഇ.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് ' എന്ന വിഷയത്തെ ആസ്പദമാക്കി കാലടി സർവകലാശാല മലയാളം ഗവേഷക കുമാരി ലക്ഷ്മി ശിവൻ ക്ലാസെടുത്തു.വായനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, പ്രശസ്തിപത്ര വിതരണവും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജെ. ജയലാൽ നിർവഹിച്ചു. സെക്രട്ടറി എം.എസ് ശശിധരൻ,റിട്ട.പ്രിൻസിപ്പൽ അഡ്വ.തിലകൻദാമോദരൻ, എസ്.വി ബാബു,എം.എൻ.ഹരികുമാർ,വി.ടി.വിജയൻ,ടി.ബി.ഭാർഗവൻ, പി. എം പ്രമോദ്, മിനി രമേശൻ എന്നിവർ സംസാരിച്ചു.