ജനശ്രീയുടെ സ്വീകരണം
Monday 02 February 2026 12:27 AM IST
ആലപ്പുഴ: ജനശ്രീ അമ്പലപ്പുഴ ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് - മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനശ്രീ നേതാക്കൾക്ക് സ്വീകരണം നൽകി.എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ചെയർമാൻ ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർ പേഴ്സൺ മോളി ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർ പേഴ്സൺ സീന, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷാബാബു, പീറ്റർ തയ്യിൽ, കെ.ശിവൻ, എച്ച്.എം യൂസഫ് , ഇ.ടി.ആന്റണി, ശശികുമാർ എന്നിവർ സംസാരിച്ചു. കെ.എ.കോശി സ്വാഗതവും മേഴ്സി ജോസി നന്ദിയും പറഞ്ഞു.