രോഹിത് ഷെട്ടിയുടെ വീടിന് സുരക്ഷ ശക്തമാക്കി

Monday 02 February 2026 1:09 AM IST

മുംബയ്: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു മുമ്പിൽ വെടിവയ്പുണ്ടായതിനുപിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. നാലു തവണ വെടിവയ്പുണ്ടായതായി സ്ഥിരീകരിച്ചു. അന്വേഷണം ആരംഭിച്ചു. നടന്റെ വീടും പരിസരവും നിരീക്ഷണത്തിലാണ്.ശനിയാഴ്ച രാത്രി വൈകിയാണ് രോഹിത് ഷെട്ടിയുടെ ജുഹു റെസിഡൻസിന് പുറത്ത് വെടിവയ്പുണ്ടായത്.

സുരക്ഷയിൽ ആശങ്ക: ഐ.എഫ്.ടി.ഡി.എ

വെടിവയ്പുണ്ടായ സംഭവത്തിൽ ആശങ്കയറിയിച്ച് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്സ് അസോസയേഷൻ (ഐ.എഫ്.ടി.ഡി.എ). സംഭവം ഞെട്ടലുളവാക്കിയെന്നും ആദരണീയനായ സംവിധായകന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അറിയിച്ചു. സംഭവം ഭയവും അരക്ഷിതാവസ്ഥയും നിറയ്ക്കുന്നു. അത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയത്തിൽ ഇടപെടണമെന്നും കുറിപ്പിലുണ്ട്. ശനിയാഴ്ച രാത്രിയാണ്

രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്ക് പുറത്ത് വെടിവയ്പുണ്ടായത്. സംഭവത്തിൽ ആർക്കും പരക്കേറ്റിട്ടില്ല.