എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റൽ

Monday 02 February 2026 1:21 AM IST

ന്യൂഡൽഹി:രാജ്യത്തെ എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ബഡ്ജറ്റിൽ പറയുന്നു. വനിതാ സംരംഭകർക്കായി ഷി: നൂതന വായ്‌പാ രീതികളിലൂടെ ക്ലസ്റ്റർ തല ഫെഡറേഷനുകൾക്കുള്ളിൽ കമ്മ്യൂണിറ്റി ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ(സെൽഫ് ഹെൽപ് എന്റപ്രെനർ-ഷി)

 ഇന്ത്യൻ ചന്ദനത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ പദ്ധതി.

 വാൾനട്ട്, ബദാം, പൈൻ നട്സ് കൃഷി, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും മൂല്യവർദ്ധനവ് കൊണ്ടുവരാനും പദ്ധതി.

 ഭാരത്-വിസ്റ്റാർ: കർഷകർക്കുള്ള ബഹുഭാഷാ ഐ.ഐ പ്ളാറ്റ്ഫോം സ്ഥാപിക്കും. കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ലഭ്യമാക്കാൻ.

 ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ഐ.എസ്.എം) രണ്ടാം ഘട്ടം: സെമികണ്ടക്‌ടർ മേഖല കൂടുതൽ വിപുലീകരിക്കാൻ. സാങ്കേതികവിദ്യയും വൈദഗ്ധ്യമുള്ള തൊഴിലാളികളും ലക്ഷ്യമിട്ട് ഗവേഷണ-പരിശീലന കേന്ദ്രങ്ങൾ.

 ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമ്മാണ പദ്ധതിയിലെ വിഹിതം ₹40,000 കോടിയായി വർദ്ധിപ്പിക്കും

 രാസ പദാർത്ഥങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ രാജ്യത്ത് മൂന്ന് സമർപ്പിത കെമിക്കൽ പാർക്കുകൾ.

 പട്ട്, കമ്പിളി, ചണം തുടങ്ങിയ പ്രകൃതിദത്ത നാരുകൾ, മനുഷ്യനിർമിത നാരുകൾ തുടങ്ങിയവയിൽ സ്വയംപര്യാപ്തതയ്ക്കുള്ള ദേശീയ ഫൈബർ പദ്ധതി,

പരമ്പരാഗത ടെക്‌സ്റ്റൈൽ മേഖലയെ യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ നവീകരണം, പൊതു പരിശോധന, സർട്ടിഫിക്കേഷൻ കേന്ദ്രങ്ങൾ

നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും ദേശീയ കൈത്തറി, കരകൗശല പദ്ധതി

 സമർത്ഥ്: വ്യവസായ, അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിച്ച് ടെക്സ്റ്റൈൽ കഴിവുകൾ ആധുനികവത്‌ക്കരിക്കാൻ.

 സാങ്കേതിക തുണിത്തരങ്ങൾക്ക് മൂല്യവർദ്ധനവിനായി മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും.

200 പാരമ്പര്യ വ്യവസായ ക്ലസ്റ്ററുകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി.

 എം.എസ്.ഇം.ഇ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ 10,000 കോടിയുടെ ഒരു സമർപ്പിത വളർച്ചാ ഫണ്ട്. 2021 ൽ തുടങ്ങിയ സ്വാശ്രയ ഇന്ത്യ ഫണ്ടിലേക്ക് 2000 കോടി കൂടി.

പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള എം.എസ്.എം.ഇ ഇടപാടുകൾ ട്രെഡ്‌സ് വഴി, ട്രെഡ്‌സ് പ്ളാറ്റ്‌ഫോമിൽ ഇൻവോയിസ് കിഴിവിന് ക്രെഡിറ്റ് ഗാരണ്ടി സംവിധാനം അടക്കം കൂടുതൽ സ്വീകാര്യതയ്‌ക്കുള്ള നിർദ്ദേശങ്ങൾ.

 എം.എസ്.എം.ഇകളെ സഹായിക്കാനുള്ള 'കോർപറേറ്റ് മിത്ര' കേഡർ വികസിപ്പിക്കാൻ ഹ്രസ്വകാല, മോഡുലാർ കോഴ്‌സുകൾ.

നഗരങ്ങൾക്ക് ഇൻസെന്റീവ്

 1000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള മുനിസിപ്പൽ ബോണ്ടുകൾ പുറത്തിറക്കുന്ന നഗരങ്ങൾക്ക് 100 കോടി രൂപയുടെ ഇൻസെന്റീവ്.

 പ്രവാസി ഇന്ത്യക്കാർക്കുള്ള പോർട്ട്ഫോളിയോ നിക്ഷേപ പദ്ധതിയിൽ ഒരു കമ്പനിയിലെ നിക്ഷേപ പരിധി 5% ൽ നിന്ന് 10%. മൊത്തത്തിലുള്ള പരിധി 10% ൽ നിന്ന് 24%

സേവന മേഖലയിൽ എ.ഐ അടക്കം സാങ്കേതികവിദ്യകളുടെ ആവശ്യം മനസിലാക്കി ശുപാർശകൾ നൽകാൻ ഉന്നതാധികാര സ്റ്റാന്റിംഗ് കമ്മിറ്റി.