മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം
ഖാദി, കൈത്തറി, കരകൗശല വസ്തുക്കളുടെ ആഗോള വിപണിയും ബ്രാൻഡിംഗും ലക്ഷ്യമിട്ട്. പരിശീലനം, വൈദഗ്ദ്ധ്യം, ഗുണനിലവാരം വർദ്ധിപ്പിക്കൽ എന്നിവ ഉറപ്പാക്കും. ഒരു ജില്ല - ഒരു ഉൽപ്പന്നം സംരംഭത്തിനും ഗ്രാമീണ യുവാക്കൾക്കും നെയ്‌ത്തുകാർക്കും ഗ്രാമ വ്യവസായങ്ങൾക്കും സഹായം.
പുതിയ 3 ദേശീയ ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യട്ടുകൾ(നിപ്പർ) ഉള്ള ബയോഫാർമ-കേന്ദ്രീകൃത ശൃംഖല. നിലവിലുള്ള 7 സ്ഥാപനങ്ങളെ നവീകരിക്കും. 1000-ലധികം അംഗീകൃത ക്ലിനിക്കൽ ട്രയൽസ് സൈറ്റുകളും വരും. കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ ശക്തിപ്പെടുത്തും.
ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തൊഴിലവസരങ്ങൾ നൽകുന്നതിന് ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി പ്രോഗ്രാം. തീര പ്രദേശങ്ങളിൽ തെങ്ങ്, ചന്ദനം, കൊക്കോ, കശുവണ്ടി തുടങ്ങിയ കൃഷിക്ക് സഹായം.
കടലാമ സംരക്ഷണവും
ഇക്കോ ടൂറിസവും
#കേരളം, കർണാടക, ഒഡീഷ സംസ്ഥാനങ്ങളിലെ കടലാമകളുടെ സംരക്ഷണവും ഒപ്പം ഇക്കോ ടൂറിസവും വളർത്താൻ പദ്ധതി.
#ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ പർവത പാതകളിലേക്കും വിനോദ സഞ്ചാരികളെ ആകർഷിക്കും.
#ഈസ്റ്റേൺഘട്ടിലെ അരക്കു താഴ്‌വര, പശ്ചിമഘട്ടത്തിലെ പോധിഗൈ മലൈ, ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും പുലിക്കാട്ട് തടാകത്തിലൂടെയുള്ള പക്ഷി നിരീക്ഷണ പാത എന്നിവയും ഇതിന്റെ ഭാഗം.