യുക്രെയിൻ: സമാധാന ചർച്ച 4ന്

Monday 02 February 2026 7:17 AM IST

കീവ്: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രികക്ഷി സമാധാന ചർച്ചയുടെ (റഷ്യ-യു.എസ്-യുക്രെയിൻ)​ രണ്ടാം ഘട്ടം യു.എ.ഇയിലെ അബുദാബിയിൽ 4നും 5നും നടക്കും. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് രാജ്യങ്ങളിലും നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം നടന്ന ചർച്ചയുടെ ആദ്യ ഘട്ടം കാര്യമായ പുരോഗതിയില്ലാതെയാണ് അവസാനിച്ചത്. അതേ സമയം,​ ഇന്നലെ പുലർച്ചെ യുക്രെയിനിലെ നിപ്രോയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. സെപൊറീഷ്യയിൽ ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി അടക്കം 9 പേർക്ക് പരിക്കേറ്റു. 90 ഡ്രോണുകൾ റഷ്യ രാജ്യത്തിന് നേരെ വിക്ഷേപിച്ചെന്നും,​ ഇതിൽ 76 എണ്ണം തകർത്തെന്നും യുക്രെയിൻ സൈന്യം പറഞ്ഞു.