ഓട്ടോറിക്ഷയിലിടിച്ച് കാർ മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്

Tuesday 03 February 2026 12:11 AM IST

ചിറക്കടവ് : തെക്കേത്തുകവലയിൽ ഓട്ടോറിക്ഷയിലിടിച്ച കാർ കീഴ്‌മേൽ മറിഞ്ഞു. ഓട്ടോഡ്രൈവർ ചാമംപതാൽ കരിങ്ങനാട്ടിൽ ശിവദാസൻ (56), യാത്രക്കാരൻ ചാമംപതാൽ തോട്ടക്കര ഷിനാജ് (44) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പൊൻകുന്നം സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ പൊൻകുന്നം - പുനലൂർ ഹൈവേയിൽ ചിറക്കടവ് കൃഷിഭവന് സമീപമായിരുന്നു അപകടം.