ആശാൻ ഉപേക്ഷിക്കരുതെന്ന് പ്രേക്ഷകരോട് മമ്മൂട്ടി

Tuesday 03 February 2026 6:14 AM IST

മലയാളത്തിൽ ഇത് വരെ കാണാത്ത തരത്തിലൊരു ചിത്രം ആയിരിക്കും ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ആശാൻ എന്ന് മെഗാസ്റ്റർ മമ്മൂട്ടി. ചിത്രത്തിന്റെ ട്രെയിലർ‌ ലോഞ്ച് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കഥ കേട്ടപ്പോൾ, പ്രത്യേകതകൾ മനസിലാക്കിയത് കൊണ്ടാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ എത്തുമെന്ന് താൻ സമ്മതം മൂളിയത് .മലയാളത്തിൽ ഇത് വരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള എല്ലാ സാധ്യതയും ആശാന് ഉണ്ട് . ഗംഭീര പ്രകടനങ്ങളും സാങ്കേതിക നിലവാരവും ഉണ്ടെന്ന് ട്രെയിലർ കണ്ടതിന് ശേഷം മമ്മൂട്ടി പ്രതികരിച്ചു.ഇന്ദ്രൻസ് കുറച്ചു നാളുകളായി അഭിനയം കൊണ്ട് എല്ലാവരെയും ഞെട്ടിക്കുകയാണെും ഈ ചിത്രം ഉപേക്ഷിക്കരുത് എന്നും പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ആശാൻ ഫെബ്രുവരി 5ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ദുൽഖർസൽമാന്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജോമോൻ ജ്യോതിർ , ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി, അബിൻ ബിനോ, മദൻ ഗൗരി തുടങ്ങിയവരും നൂറിൽപ്പരം പുതുമുഖങ്ങളും അണിനിരക്കുന്നു. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ.ഒ ശബരി. ,