ടൊവിനോയുടെ പള്ളിച്ചട്ടമ്പി , കയാദു ലോഹറിന്റെ സിംഗിൾ പോസ്റ്റർ

Tuesday 03 February 2026 6:16 AM IST

ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി യിൽ നായികയായ കയാദു ലോഹറിന്റെ സിംഗിൾ പോസ്റ്റർ പുറത്തിറങ്ങി. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ പോസ്റ്റർ റിലീസ് ചെയ്തു. ഏപ്രിൽ 9ന് ലോകമെമ്പാടും തിയേറ്ററുകളിൽ പള്ളിച്ചട്ടമ്പി റിലീസ് ചെയ്യും. തമിഴിലെ സൂപ്പർഹിറ്റ് ചിത്രം ഡ്രാഗണിൽ നായികയായതോടെയാണ് കയാദു ലോഹർ തെന്നിന്ത്യൻ സിനിമാ ലോകത്തിന് കൂടുതൽ പ്രിയങ്കരിയായത്.തന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായ പള്ളിച്ചട്ടമ്പി യിൽ ഇത് വരെ കാണാത്ത ഒരു ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ്കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് , സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ്നി ർമ്മിക്കുന്നത്. എസ്. സുരേഷ് രചന നിർവഹിക്കുന്നു. ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ ഹിക്കുന്നത് ജെക്സ് ബിജോയ് ആണ്. മേഘശ്യാമും തൻസീറുമാണ് സഹനിർമ്മാതാക്കൾ. ദിലീപ് നാഥ് ആർട്ടും, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. പി.ആർ.ഒ- അക്ഷയ് പ്രകാശ്.