ഫെമിന ജോർജ് തമിഴിൽ

Tuesday 03 February 2026 6:19 AM IST

മിന്നൽ മുരളിയിൽ ടൊവിനോ തോമസിന്റെ നായിക ബ്രൂസിലി ബിജിയായി പ്രേക്ഷകരു

ടെ ഹൃദയം കീഴടക്കിയ ഫെമിന ജോർജ് തമിഴിൽ.

ജോ യുടെ അണിയറപ്രവർത്തകർ ഒരുക്കുന്ന, ഏകൻ നായകനാകുന്ന ഹൈക്കു എന്ന ചിത്രത്തിൽ നായികയാണ് ഫെമിന. ജോ , കോഴിപ്പണ്ണൈ ചെല്ലദുരൈ എന്നീ ചിത്രങ്ങളിലൂടെ പരിചിതനാണ് ഏകൻ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ ഒ.ടി. ടി അവകാശം നെറ്റ് ഫ്ലിക്സ് സ്വന്തമാക്കി.കോർട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദേവി അപ്പല്ല ആണ് മറ്റൊരു പ്രധാന താരം.

പേരൻപ്', തരാമണി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ റാം ആദ്യം ക്ലാപ്പടിച്ചു. വിഷൻ സിനിമ ഹൗസിന്റെ ബാനറിൽ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേർന്ന് നിർമ്മിക്കുന്ന ഹൈക്കു സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ജോ എന്ന ചിത്രം സംവിധാനം ചെയ്ത ഹരിഹരൻ റാം ആണ് അഡീഷണൽ സ്ക്രീൻപ്ലെ . പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും ശക്തി പ്രണേഷ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് കോർട്ട് , ബേബി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ബുൾഗാനിൻ ആണ്. അതേസമയം തീപ്പൊരി ബെന്നി, ശേഷം മൈക്കിൽ ഫാത്തിമ' എന്നീ ചിത്രങ്ങളിലും ഫെമിന ജോർജ് തിളങ്ങിയിട്ടുണ്ട്.കറക്കം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.