ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു
Monday 02 February 2026 9:36 PM IST
കണ്ണൂർ: സംസ്ഥാനത്തെ പാടെ അവഗണിച്ച കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.കണ്ണൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി പി.പി.സന്തോഷ് കുമാർ,പ്രസിഡന്റ് കെ.സി സുനിൽ, ട്രഷറർ കെ.ഷാജി, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രഞ്ജിത്ത്, പി.ആർ.സ്മിത,കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ടി.ഒ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.പയ്യന്നൂരിൽ പി.വി.മനോജ്, കെ.മോഹനൻ എന്നിവരും തളിപ്പറമ്പിൽ പി.എസ്.ശ്രീജിത്ത് , രാമകൃഷ്ണൻ മാവില, എൻ.ആർ.ഗോവിന്ദൻ, സി ഹാരിസ് എന്നിവരും ഇരിട്ടിയിൽ പി.എ.ലെനിഷ്, എം.എം ബിജു കുമാർ എന്നിവരും ഇരിട്ടിയിൽ സി കെ.ബിജേഷ്, ജയരാജൻ കാരായി, സന്തോഷ് കുമാർ എന്നിവരും പ്രസംഗിച്ചു.