10 വർഷത്തെ എക്സൈസ് വേട്ട, കുടുങ്ങിയത് ₹558.42 കോടിയുടെ ലഹരികൾ
കേസുകൾ കൂടുതൽ കൊച്ചിയിൽ
കൊച്ചി: സംസ്ഥാനത്ത് പത്തു വർഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 558.42 കോടി രൂപ വിപണി മൂല്യമുള്ള ലഹരിവസ്തുക്കൾ. ഹാഷിഷ് ഓയിൽ വേട്ടയാണ് കണക്കിൽ മുന്നിൽ; 272.24 കോടി രൂപ. കഞ്ചാവ് (146.13 കോടി രൂപ), മെത്താഫെറ്റാമിൻ (65.66 കോടി രൂപ) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എം.ഡി.എം.എ (60.99 കോടി രൂപ), ഹെറോയിൻ (8.29 കോടി രൂപ), ബ്രൗൺ ഷുഗർ (54.01 ലക്ഷം രൂപ), കൊക്കെയിൻ (42.51 ലക്ഷം രൂപ) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് വിവരങ്ങൾ.
ഇക്കാലയളവിൽ 66,855 ലഹരിക്കേസുകളാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അധികവും എറണാകുളത്താണ്; 8313 കേസുകൾ. തൃശൂർ (5696), ഇടുക്കി (5694) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും കുറവ് കേസുകൾ കാസർകോടാണ്; 1262 എണ്ണം. 48,371 കേസുകളിലും പ്രതികൾ യുവതീ യുവാക്കളാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തി ലഹരി ഇടപാട് നടത്തിയതിന് 16 കേസുകളും ഇതിൽപ്പെടും.
ജില്ല- കേസുകൾ
തിരുവനന്തപുരം - 4553 കൊല്ലം - 5404 പത്തനംതിട്ട - 3436 ആലപ്പുഴ - 5657 കോട്ടയം - 5664 ഇടുക്കി - 5694 എറണാകുളം - 8313 തൃശൂർ - 5696 പാലക്കാട് - 4383 മലപ്പുറം - 5406 കോഴിക്കോട് - 2967 വയനാട് - 3521 കണ്ണൂർ - 4839 കാസർകോട് - 1262
മയക്കുമരുന്ന് - പിടിച്ചെടുത്തത് കഞ്ചാവ് - 5209.98 കി. ഗ്രാം കഞ്ചാവ് ചെടി - 14194 എണ്ണം ഹാഷിഷ് - 2327.12 ഗ്രാം ഹാഷിഷ് ഓയിൽ - 666.51 ഗ്രാം ഹെറോയിൻ - 427.914 ഗ്രാം ബ്രൗൺഷുഗർ - 54.9630 ഗ്രാം എം.ഡി.എം.എ - 454.862 ഗ്രാം എൽ.എസ്.ഡി - 0.815 ഗ്രാം ചരസ് - 2273.65 ഗ്രാം ഓപ്പിയം - 75 ഗ്രാം നൈട്രോസെപാം ടാബ് - 1307.99 ഗ്രാം മെതാഫിറ്റമിൻ - 752.359 ഗ്രാം ആംഫിറ്റമിൻ - 234 ഗ്രാം
(എക്‌സൈസ്- എൻ.സി.ബി സംയുക്ത ഓപ്പറേഷനിൽ പിടിച്ചത്)