നാവായിക്കുളത്ത് ലഹരി മരുന്നുമായി യുവാവ് പിടിയിൽ

Tuesday 03 February 2026 12:55 AM IST

കല്ലമ്പലം:നാവായിക്കുളത്ത് മാരക ലഹരിമരുന്നായ എം.ഡി.എം.എയും ചരസുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.പൈവേലിക്കോണം അശ്വതിവീട്ടിൽ ഹരിദേവാണ് (29) പിടിയിലായത്.ഇയാളിൽ നിന്ന് 1.677 ഗ്രാം എം.ഡി.എം.എയും, 45.023 ഗ്രാം ചരസും കണ്ടെടുത്തു. എൻ.ഡി.പി.എസ് പ്രകാരം കേസേടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.വിഷ്ണുവിന്റെ നേതൃത്വത്തിൽ

എ.ഇ.ഐ സുനിൽകുമാർ.ഡി, ജി.പി.ഒ രതീഷ്.എം.ആർ,സി.ഇ.ഒ മാരായ പ്രവീൺ.പി,അഭിഷേക്.എസ്,ഡബ്ല്യൂ.സി.ഇ.ഒ ദീപ്തി എന്നിവരടങ്ങിയ എക്സൈസ് സംഘം കഴിഞ്ഞ ദിവസം നാവായിക്കുളം,പൈവേലിക്കോണം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.സമാന കേസുകളിൽ മുമ്പും അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കുറ്റകൃത്യം ആവർത്തിക്കുകയായിരുന്നു. ഉത്സവ സീസണായതിനാൽ വരും ദിവസങ്ങളിലും സർക്കിൾ പരിധിയിൽ പരിശോധന ശക്തമാക്കുമെന്ന് സി.ഐ പറഞ്ഞു.