ധർണ ഇന്ന് നടത്തും
Tuesday 03 February 2026 12:09 AM IST
തൃശൂർ: ആൾ കേരള ലോട്ടറി ഏജന്റ്‌സ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിന് മുൻപിൽ ധർണ നടത്തും. ലോട്ടറി ക്ഷേമനിധി ബോർഡിലെ കോടികളുടെ കൊള്ള ഹൈക്കോടതി മേൽ നോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എൻ. സതീഷ് അദ്ധ്യക്ഷനാകും. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും.ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനു മുമ്പിൽ സത്യാഗ്രഹസമരം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ധർണ. ഡെപ്യൂട്ടി മേയർ എ. പ്രസാദ് സംസാരിക്കും. വാർത്താസമ്മേളനത്തിൽ പി.എൻ. സതീഷ്, ജിയോ ജോർജ്, എം.ആർ. പ്രതാപൻ, ടി.എം.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.