എൽ.ഡി.എഫ് ജാഥ ചേലക്കരയിൽ
Tuesday 03 February 2026 12:12 AM IST
ചേലക്കര: എൽ.ഡി.എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് ചേലക്കര ബസ് സ്റ്റാൻഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കേരളത്തിൽ യു.ഡി.എഫും വർഗീയപിന്തിരിപ്പൻ ശക്തികളും ചേർന്ന് എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്ന കുപ്രചരണങ്ങൾ തുറന്നുകാട്ടാനും എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ജാഥ. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജാഥാ ക്യാപ്റ്റനും സി.പി.എം. നേതാക്കളായ സി.എസ്.സുജാത, എം. സ്വരാജ്, സി.പി.ഐ നേതാവ് അഡ്വ.പി.വസന്തം,വി.ഡി.ജോസഫ് , കെ.വി.ബാലസുബ്രഹ്മണ്യൻ, പി.കെ.രാജൻ മാസ്റ്റർ, യൂജിൻ മൊറേലി തുടങ്ങി നിരവധി പേർ പങ്കെടുക്കുമെന്ന് കൺവീനർ പി.എ. ബാബു ,ടി.എൻ. പ്രഭാകരൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.