ലോക തണ്ണീർത്തട ദിനമാഘോഷിച്ചു
Tuesday 03 February 2026 1:24 AM IST
വിഴിഞ്ഞം: ലോക തണ്ണീർത്തട ദിനത്തിൽ നീർത്തടാകവും കടവിൻമൂല ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി വെള്ളായണി കായൽക്കരയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.കടവിന്മൂല വവ്വാമൂല ബണ്ട് റോഡിൽ ഇരുവശങ്ങളിലും കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും എടുത്തുമാറ്റി ശുചീകരിച്ചു.നീർത്തടാകം പ്രസിഡന്റ് കിരൺ,സെക്രട്ടറി ജയകുമാർ,കടവിൻമൂല ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.വിജയകുമാർ,സെക്രട്ടറി വിജയൻ കോളിയൂർ എന്നിവർ നേതൃത്വം നൽകി.