ഗ്രന്ഥശാലയുടെ അക്ഷരകരോൾ

Tuesday 03 February 2026 1:24 PM IST

ബാലരാമപുരം: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങമല എസ്.എൻ.വി.വി ഗ്രന്ഥശാല സംഘടിപ്പിച്ച അക്ഷര കരോൾ ശ്രദ്ധേയമായി. വിജ്ഞാന വികസനം തുടരട്ടെ സ്വാദരത്വം പുലരട്ടെ എന്ന സന്ദേശം ഉൾകൊണ്ട് ലൈബ്രറി ഭാരവാഹികളും മുതിർന്ന പൗരൻമാരും വിദ്യാർത്ഥികളോടൊപ്പം വീടുകൾ സന്ദർശനം നടത്തി.ലൈബ്രറി പ്രസിഡന്റ് എസ്.സുജീവ്,​ വൈസ് പ്രസിഡന്റ് ഡോ.സജി,​ സെക്രട്ടറി ഡി.കൃഷ്ണമൂർത്തി,​ സി.പി ശശികുമാർ,​പെരിങ്ങമല പ്രഫുല്ലചന്ദ്രൻ,​ ചന്ദ്രപ്രഭസീനിയർ സിറ്റിസൺസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ജാഥക്ക് നേത്യത്വം നൽകി.