ശിവരാത്രി ഉത്സവാഘോഷം
Tuesday 03 February 2026 12:00 AM IST
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ 15 ന് നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് സാംസ്‌കാരികാഘോഷം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.ബി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എ. പ്രസാദ് സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു. കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ, കൗൺസിലർ പൂർണിമ സുരേഷ്, അസിസ്റ്റന്റ് കമ്മീഷണർ എം.മനോജ്കുമാർ, സിനി ആർട്ടിസ്റ്റ് ഭദ്ര,വടക്കുംനാഥൻ ദേവസ്വം മാനേജർ സി.കെ.ഗിരീഷ്‌കുമാർ എന്നിവർ ആശംസകൾ നേർന്നു. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എ.മനോജ്കുമാർ, ഉപദേശകസമിതി അംഗം പി.വി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 15 വരെ നൃത്തോത്സവം, സംഗീതകച്ചേരികൾ, നൃത്താഞ്ജലി, ലക്ഷാർച്ചന, ലക്ഷദീപം തുടങ്ങിയ പരിപാടികൾ ഉണ്ടാകും.