എക്‌സൈസ് പാസിംഗ് ഔട്ട് പരേഡ് ആറിന്

Tuesday 03 February 2026 12:00 AM IST

തൃശൂർ: മുഖ്യമന്ത്രിയുടെ 2024 ലെ എക്‌സൈസ് മെഡൽ വിതരണവും പാസിംഗ് ഔട്ട് പരേഡും ആറിന് പൂത്തോൾ സ്റ്റേറ്റ് എക്‌സൈസ് അക്കാഡമി ഗ്രൗണ്ടിൽ നടത്തും. രാവിലെ ഒമ്പതിന് മന്ത്രി എം.ബി രാജേഷ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. 16 എക്‌സൈസ് ഇൻസ്‌പെക്ടർമാരും 71 സിവിൽ എക്‌സൈസ് ഓഫീസർമാരും 47 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാർമാരും പരേഡിൽ പങ്കെടുക്കും. 71 ബിരുദധാരികളും 20 ബിരുദാനന്തര ബിരുദധാരികളും 24 ബിടെക് ബിരുദധാരികളും നാല് ബി.എഡ് ബിരുധാരികളും, 5 ഡിപ്ലോമ ബിരുദധാരികളും എംടെക്, ബി.എ.എം.എസ്, ബി.ഡി.എസ് എന്നീ ബിരുദധാരികളുമാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. എക്‌സൈസ് കമ്മീഷണർ എം.ആർ അജിത്കുമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.