ക്ലിനിക് ഉദ്ഘാടനം

Tuesday 03 February 2026 1:29 AM IST

തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318 എയിലെ ലയൺസ് ഭവനിൽ ഹോമിയോപ്പതി ക്ലിനിക് ആരംഭിക്കും. ട്രിവാൻഡ്രം എയർപോർട്ട് സിറ്റി ലയൺസ് ക്ലബിന്റെയും ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ആരംഭിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് നടക്കും.ആഴ്ചയിൽ ഒരു ദിവസമാണ് പ്രവർത്തനം.നിർദ്ധന രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകും.