ഫിസിയൊതെറാപ്പി എക്യുപ്മെന്റ് ഉദ്ഘാടനം

Tuesday 03 February 2026 12:00 AM IST
പുതിയ ഫിസിയൊതെറാപ്പി എക്യുപ്മെന്റിന്റെ ഉദ്ഘാടനവും, ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രവർത്തക കൺവെൻഷനും

കേച്ചേരി: ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ മഴുവഞ്ചേരിയിലുള ആക്ട്‌സ് സേവനാലയത്തിൽ സൗജന്യമായി പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി സെന്ററിലേക്ക് ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേച്ചേരിക്കാരായ പ്രവാസികളുടെ സംഘടനയായ നന്മ കേച്ചേരി നൽകിയ പുതിയ ഫിസിയൊതെറാപ്പി എക്യുപ്‌മെന്റിന്റെ ഉദ്ഘാടനം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് നിർവഹിച്ചു. ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്റ് വി.എ.കൊച്ചു ലാസർ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ കെ.എൽ.പോൾസൺ, കൊതേടത്ത് അപ്പു നായർ, എം.എം.മുഹ്‌സിൻ, ഖത്തർ നന്മ ഭാരവാഹികളായ എം.സി.മുഹമ്മദ്, അഹമ്മദ് മണ്ണാറയിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.എഫ്.ജോണി പഞ്ചായത്ത് പ്രസിഡന്റിനെയും, പഞ്ചായത്ത് മെമ്പറെയും അനുമോദിച്ചു.