കൃത്രിമക്കാലുകൾ രാജ്യസഭയിലെ ഡെസ്കിൽ വച്ച് സി സദാനന്ദൻ,​ ക്രമപ്രശ്നം ഉന്നയിച്ച് ജോൺ ബ്രിട്ടാസ്

Monday 02 February 2026 10:54 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​അ​ക്ര​മ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ഇ​രു​കാ​ലു​ക​ളും​ ​ന​ഷ്‌​ട​പ്പെ​ടാ​ൻ​ ​ഇ​ട​യാ​ക്കി​യ​ ​സം​ഭ​വം​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​രാ​ജ്യ​സ​ഭ​യി​ലെ ഡെസ്കിൽ ​ത​ന്റെ​ ​കൃ​ത്രി​മ​ക്കാ​ലു​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച് ​ ​ ​സി.​സ​ദാ​ന​ന്ദ​ൻ.​ ​സി.​പി.​എം​ ​അം​ഗ​ങ്ങ​ളു​ടെ​ ​എ​തി​ർ​പ്പി​നെ​ ​തു​ട​ർ​ന്ന് ​രാ​ജ്യ​സ​ഭ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സി.​പി.​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​പി​ന്നീ​ട​ത് ​മാ​റ്റി.

സി.​പി.​എ​മ്മി​ന്റെ​ ​അ​ക്ര​മ​ണം​ ​നേ​രി​ട്ട​ ​ക​ണ്ണൂ​ർ​ ​മ​ട്ട​ന്നൂ​ർ​ ​സ്വ​ദേ​ശി​യും​ ​ബി.​ജെ.​പി​ ​നേ​താ​വു​മാ​യ​ ​സ​ദാ​ന​ന്ദ​നെ​യാ​ണ് ​രാ​ജ്യ​സ​ഭ​യി​ൽ​ ​രാ​ഷ്‌​ട്ര​പ​തി​യു​ടെ​ ​ന​യ​പ്ര​സം​ഗ​ത്തി​ൻ​മേ​ലു​ള്ള​ ​ന​ന്ദി​ ​പ്ര​മേ​യ​ ​ച​ർ​ച്ച​യ്‌​ക്ക് ​തു​ട​ക്ക​മി​ടാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ത്.​ ​ത​ന്റെ​ ​കൃ​ത്രി​മ​ക്കാ​ലു​ക​ൾ​ ​അ​ഴി​ച്ചെ​ടു​ത്ത് ​മേ​ശ​പ്പു​റ​ത്തു​ ​വ​ച്ച് ​സീ​റ്റി​ലി​രു​ന്ന് ​പ്ര​സം​ഗി​ച്ച് ​തു​ട​ങ്ങി​യ​തും​ ​പ്ര​തി​പ​ക്ഷം​ ​എ​തി​ർ​ത്തു.

ഇ​രു​ന്ന് ​സം​സാ​രി​ക്കേ​ണ്ടി​ ​വ​ന്ന​തി​ന്റെ​ ​കാ​ര​ണ​മാ​യി​ ​സ​ദാ​ന​ന്ദ​ൻ​ 1994​ൽ​ ​ത​നി​ക്ക് ​നേ​രി​ട്ട​ ​അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞു.​ ​ഇ​തോ​ടെ​ ​പ്ര​കോ​പി​ത​രാ​യ​ ​സി.​പി.​എം​ ​അം​ഗ​ങ്ങ​ൾ​ ​ബ​ഹ​ളം​ ​തു​ട​ങ്ങി.​ ​ക്ര​മ​പ്ര​ശ്നം​ ​ഉ​ന്ന​യി​ച്ച​ ​സി.​പി.​എം​ ​നേ​താ​വ് ​ജോ​ൺ​ ​ബ്രി​ട്ടാ​സ് ​സ​ഭ​യ്‌​ക്കു​ള്ളി​ൽ​ ​ഒ​രു​ ​വ​സ്‌​തു​വും​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​ച​ട്ടം​ ​സ​ദാ​ന​ന്ദ​ൻ​ ​ലം​ഘി​ച്ചെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ​തം​ഗീ​ക​രി​ച്ച​ ​അ​ദ്ധ്യ​ക്ഷ​ൻ സി.പി. രാധാകൃഷ്ണൻ ​ ​കൃ​ത്രി​മ​ക്കാ​ലു​ക​ൾ​ ​മേ​ശ​പ്പു​റ​ത്തു​ ​നി​ന്ന് ​നീ​ക്കാ​ൻ​ ​സ​ദാ​ന​ന്ദ​നോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.