അക്ഷര കരോൾ
Tuesday 03 February 2026 9:42 AM IST
ചേർത്തല: ഇന്ത്യൻ റിപ്പബ്ലിക്കിന് 77 വർഷം പൂർത്തിയായ വേളയിൽ വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശത്തിൽ വയലാർ എം.കെ.കൃഷ്ണൻ സ്മാരക സഹകരണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വയലാറിലെ വിവിധ കേന്ദ്രങ്ങളിൽ അക്ഷര കരോൾ നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.വി.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ഷൈനിമോൾ,പി.വിനോദ്,വി.ജി. ജയചന്ദ്രൻ,അനിത,റോയ് ഫെലിക്സ്,ഇ.ടി.സിംസൺ,രജീഷ്,സുജിത മാത്യു,പി.ഡി.ഷിബു,ശൈലജ,ജയമ്മ സജി,ആശാ.എസ്.വിജയകുമാർ,പി.എം. ജോഷി,അമൃത് ലാൽ എന്നിവർ നേതൃത്വം നൽകി.