യൂണിറ്റ് സമ്മേളനം

Monday 02 February 2026 11:51 PM IST

ആലപ്പുഴ: കേരള സീനിയർ സിറ്റിസൺ ഫോറം ആലപ്പുഴ യൂണിറ്റ് സമ്മേളനം പഴവീട് വിജ്ഞാനപ്രദായിനി ഹാളിൽ നടന്നു. നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സി. ജ്യോതിമോൾ, തത്തംപള്ളി വാർഡ് കൗൺസിലർ ജോസുകുട്ടി.സി.പൂണിയിൽ എന്നിവർക്ക് സ്വീകരണം നൽകി. പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ.ആന്റണി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ആർ.പുരുഷോത്തമൻ പിള്ള സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ വയോജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ ലഭ്യമാക്കുവാൻ പ്രമേയം അവതരിപ്പിച്ചു.