സാംസ്കാരിക സമ്മേളനം

Monday 02 February 2026 11:57 PM IST

ചാരുംമൂട്: പ്രസിദ്ധമായ ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഒന്നാംദിനത്തിൽ സാംസ്കാരിക സമ്മേളനം,വിദ്യാഭ്യാസ അവാർഡ് വിതരണം, ദേവഗൃഹത്തിന്റെ തക്കോൽ നൽകൽ എന്നിവ നടന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അനു സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് യു.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭന വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടി ആർ.സുരേഷ് കുമാർ, എൻജിനീയർ ആർ.പ്രദീപ്, വൈസ് പ്രസിഡന്റുമാരായ പി.ബാലകൃഷ്ണപിള്ള, സഹദേവൻ നായർ. എ.ജി.അരുൺ,ജോയിന്റ് സെക്രട്ടറിമാരായ സി.വി.രാജീവ്,എസ്. സനിൽകുമാർ, കെ.കോമളൻ എന്നിവർ സംസാരിച്ചു.