വർക്കിംഗ് ഗ്രൂപ്പ് യോഗം
Monday 02 February 2026 11:59 PM IST
അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ വികസന പദ്ധതികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, പ്രാദേശിക വിദഗ്ധർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്ത സംയുക്ത വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി. അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അംബുജാക്ഷൻ, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ അശോകൻ എന്നിവർ സംസാരിച്ചു.