ദേശീയ പണിമുടക്ക് വിജയിപ്പിക്കും

Wednesday 04 February 2026 12:07 AM IST

ത്യശൂർ: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഹ്വാനപ്രകാരം നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ഫെഡറേഷൻ ഒഫ് ഇൻഡ്യൻ ട്രേഡ് യൂണിയൻസ് തീരുമാനം. തൊഴിലാളി വിരുദ്ധമായ കേന്ദ്ര ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ഭേദഗതികളും, പേരും റദ്ദു ചെയ്യുക, വൈദ്യുത ഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. ഇതിനുമുന്നോടിയായി നാളെ രാവിലെ 11 ന് കൊക്കാലയിലെ തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിൽ തൊഴിലാളി സംഘടനകളുടെ പങ്കാളിത്തത്തോടെ കൺവൻഷനും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പി.ജെ.ഷാനവാസ്, എം.എച്ച് മുഹമദ്, സരസ്വതി വലപ്പാട്, മുഹമ്മദാലി കോയാസ് എന്നിവർ പങ്കെടുത്തു.