ജീവിതതാളം' കവിതാ സമാഹാരം പ്രകാശനം
Wednesday 04 February 2026 12:00 AM IST
തൃശൂർ: കെ.പി.ദാമോദരൻ രചിച്ച 'ജീവിതതാളം' കവിതാ സമാഹാരം പ്രകാശനം 7 ന് വൈകിട്ട് 5ന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ. വി. അബ്ദുൾ ഖാദർ പുസ്തക പ്രകാശനം നിർവഹിക്കും.
തൃശൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി അനൂപ് ഡേവീസ് കാട അദ്ധ്യക്ഷനാകും. കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ പുസ്തകം പരിചപ്പെടുത്തും. യുവ കഥാകാരി സി.ആർ.പുണ്യ, സി.പി.എം മണ്ണുത്തി ഏരിയ സെക്രട്ടറി എം. എസ്. പ്രദീപ് കുമാർ എന്നിവർ പ്രസംഗിക്കും. പാട്ടുരായ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. പങ്കജാക്ഷൻ സ്വാഗതവും കെ. പി. ദാമോദരൻ നന്ദിയും പറയും.