സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം

Tuesday 03 February 2026 8:51 PM IST

​തലശ്ശേരി:മട്ടാബ്രം മെയ്ൻ റോഡ് തഅലീമുൽ അവാം യു.പി.സ്കൂളിൽ പുതുതായി നിർമ്മിച്ച സി കെ.പി.ചെറിയ മമ്മു കേയി ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം 7ന് ഉച്ചയ്ക്ക് 2 മണിക്ക് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും.ചടങ്ങിൽ സ്കൂൾ മാനേജർ അഡ്വ.പി.വി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിക്കും.സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അദ്ധ്യാപകൻ ടി.പി.അബ്ദുൽ സലാം മാസ്റ്റർക്ക് നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ചടങ്ങിൽ ഉപഹാരം നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ അഡ്വ.പി.വി.സൈനുദ്ദീൻ, ഒ.അബ്ദുള്ള മാസ്റ്റർ, സി കെ.പി.മമ്മു, എം.ബഷീർ മാസ്റ്റർ, സി ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.