ഏഴിമല ലൂർദ്ദ് മാതാ ദേവാലയ തിരുനാളിന് കൊടിയേറി
Tuesday 03 February 2026 9:02 PM IST
പയ്യന്നൂർ: തീർത്ഥാടന കേന്ദ്രമായ ഏഴിമല ലൂർദ്ദ് മാതാ പള്ളിയിലെ തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ജെസ്റ്റിൻ എടത്തിൽ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാദർ റോയി നെടുന്താനം മുഖ്യകാർമ്മികത്വം വഹിച്ചു. ദിവസവും വൈകീട്ട് ദിവ്യബലി നടക്കും. തിരുനാൾ ജാഗരമായ 10ന് വൈകീട്ട് ദിവ്യബലിക്ക് ശേഷം ലൂർദ്മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കുരിശുമുക്കിലെ കപ്പേളയിലേക്ക് വിശ്വാസ പ്രഘോഷണ യാത്ര. തിരുനാൾ ദിവസമായ 11ന് രാവിലെ പത്തരക്ക് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് കണ്ണൂർ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോ.ക്ലാരൻസ് പാലിയത്ത് പ്രധാന കാർമ്മികത്വവും വഹിക്കും. പ്രത്യേക പ്രാർഥനകളും ദിവ്യകാരുണ്യ പ്രദക്ഷിണവും നേർച്ച ഭക്ഷണവിതരണത്തിനും ശേഷം രാത്രി 7.30ന് കോഴിക്കോട് സൂപ്പർ ബ്രാൻഡ് ഓർക്കസ്ട്രയുടെ മെഗാഷോ അരങ്ങേറും.