എ ഡിവിഷനിൽ ധർമ്മടം ക്രിക്കറ്റ് ക്ലബിന് ജയം
Tuesday 03 February 2026 9:03 PM IST
തലശ്ശേരി: ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ ധർമടം ക്രിക്കറ്റ് ക്ലബ് നാലു വിക്കറ്റിന് തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 36.5 ഓവറിൽ 235 റൺസിന് എല്ലാവരും പുറത്തായി.ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിന് വേണ്ടി ജുനൈദ് 39 പന്തിൽ 96 റൺസെടുത്തു. ധർമടം ക്രിക്കറ്റ് ക്ലബിന് വേണ്ടി സി.കെ അബ്ദുൽ നാസിർ നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ധർമ്മടം ക്രിക്കറ്റ് ക്ലബ് 28.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി . ധർമടം ക്രിക്കറ്റ് ക്ലബിന് വേണ്ടി കെ.നിഗിൽ 73 പന്തിൽ 97 റൺസും എം.സുനിൽ 32 പന്തിൽ 64 റൺസുമെടുത്തു.കളിയിലെ കേമനായി ധർമടം ക്രിക്കറ്റ് ക്ലബ് താരം കെ. നിഗിലിനെ തിരഞ്ഞെടുത്തു.