എം.വി.ഗോവിന്ദൻ പിലാത്തറ ഹോപ്പിലെത്തി

Tuesday 03 February 2026 9:05 PM IST

പഴയങ്ങാടി:സി പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു. ഇന്നലെ രാവിലെ എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ പഴയങ്ങാടിയിലെ സ്വകരണത്തിന് ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് ജാഥാ ലീഡർ കൂടിയായ അദ്ദേഹം ഹോപ്പ് സന്ദർശിച്ചത്.ഹോപ്പിന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും ഉറപ്പു നൽകി.സി പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വി.ജയരാജൻ,ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ്, എന്നിവരും അദ്ദേഹത്തൊടോപ്പമുണ്ടായിരുന്നു.ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരും ഒറ്റപ്പെടലിന്റെ തുരുത്തിലുള്ള വയോജനങ്ങളും പലതരം രോഗപീഡകൾ അനുഭവിക്കുന്നവരുമായ 110 പേരാണ് ഹോപ്പിൽ കഴിയുന്നത്.