ചെമ്പഴന്തി കോളേജിൽ ബോധവത്കരണം must s/c
Wednesday 04 February 2026 3:38 AM IST
തിരുവനന്തപുരം : ചെമ്പഴന്തി എസ്.എൻ കോളേജിലെ എൻ.സി.സി കേഡറ്റുകൾക്കായി സൈനിക സേവനത്തെ കുറിച്ച് നടത്തിയ ബോധവത്കരണത്തിൽ 3 കേരള ബറ്റാലിയൻ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ അരുൾ തോമസ് ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജെ.ലെജി അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് പ്രൊഫസർ ഡോ.എ.എസ് വൈശാഖ്, എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഡോ.എ.ഡബ്ലിയു.ഗിഫ്റ്റ്സൺ,സീനിയർ അണ്ടർ ഓഫീസർ എസ്.എസ്.നവമി എന്നിവർ സംസാരിച്ചു.