ഹോമിയോ ക്ലിനിക്

Wednesday 04 February 2026 3:48 AM IST

തിരുവനന്തപുരം: ലയൺസ് ഫൗണ്ടേഷൻ കേരളയുടെ തിരുവല്ലത്തെ ലയൺസ് ഭവനിൽ എല്ലാ ചൊവ്വാഴ്ചയും നടത്തുന്ന ഹോമിയോ ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനം ലയൺസ് ഇന്റർനാഷണൽ മുൻ ഡയറക്ടർ എൻജിനിയർ ആർ.മുരുകൻ നിർവഹിച്ചു.

സ്വയംതൊഴിൽ പദ്ധതിക്കും തുടക്കമായി. ഗ്ലോബൽ ഹോമിയോ ഫൗണ്ടേഷനും അലിക്കാ ഫാഷൻ സ്റ്റോറും സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.അനിൽകുമാർ,ആർ.വി.ബിജു,സി.എ.അലക്‌സ് കുര്യാക്കോസ്, ഡോ.എ.കണ്ണൻ,ശരത് കിരൺ, ഗിരിലാൽ,എസ്.ബാലകൃഷ്ണൻ,ഡോ.ഗൗരി,മാനേജർ അനിൽകുമാർ എന്നിവർ സംസാരിച്ചു.