വെണ്ടേക്കുംചാലിൽ പുലിയുടെ സാന്നിദ്ധ്യം; വനപാലകർ പരിശോധന നടത്തി

Tuesday 03 February 2026 9:57 PM IST

കേളകം:കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാൽ മേഖലയിൽ പുലിയുടെ സാന്നിദ്ധ്യം ഉള്ളതായി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ വനപാലകരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി.ആർ. ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനി കുമാർ ,മണത്തണ സെക്ഷൻ ഓഫീസർ പ്രമോദ് കുമാർ എന്നിവർ അടങ്ങുന്ന 18 അംഗ വനപാലക സംഘമാണ് പരിശോധന നടത്തിയത്.ഡ്രോൺ അടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.പ്രദേശങ്ങളിൽ നിരവധി തവണ പുലിയെ കണ്ടതായും വളർത്തു മൃഗങ്ങളെ കാണാതാവുന്ന സാഹചര്യത്തിലുമാണ് നാട്ടുകാർ ആശങ്കപ്പെട്ടത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.