എൽ.ഡി.എഫിന്റെ തെക്കൻ മേഖല വികസന മുന്നേറ്റയാത്രയ്ക്ക് ഉജ്ജ്വല തുടക്കം: വികസന കുതിപ്പിന് കരുത്താകാൻ

Wednesday 04 February 2026 12:00 AM IST

തൃശൂർ: എൽ.ഡി.എഫിന്റെ തെക്കൻ മേഖല വികസന മുന്നേറ്റയാത്രയ്ക്ക് ഉജ്ജ്വല തുടക്കം. തൃശൂർ,എറണാകുളം, കൊല്ലം, തിരുവന്തപുരം ജില്ലകളിലൂടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന ജാഥയ്ക്ക് മലയോര മേഖലയായ ചേലക്കരയിൽ നിന്നാണ് തുടക്കം കുറിച്ച്. ഇന്നലെ വൈകീട്ട് ചേലക്കര ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ഒരു മണിക്കൂറിലേറെ നേരം പ്രസംഗിച്ച മുഖ്യമന്ത്രി കഴിഞ്ഞ പത്തു വർഷക്കാലത്തെ എൽ.ഡി.എഫിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചതിനൊപ്പം കേന്ദ്രസർക്കാർ കേരളത്തോടുകാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനമുയർത്തി. മായന്നൂർ പുഞ്ചമക്കൾ നാടൻ കലാസമിതിയുടെ ബാൻഡ് മേളവും സംഘടിപ്പിച്ചിരുന്നു. ബാൻഡ് മേളത്തിന് ചുവടുവയ്ക്കുന്ന തെയ്യവും വ്യത്യസ്ത കാഴ്ചയായി. പടയോട്ടം ഫോക്ക് ബാൻഡിന്റെ വിപ്ലവ, നാടൻ ഗാനങ്ങളും ആവേശം പകർന്നു. സി.പി.ഐ ചേലക്കര മണ്ഡലം സെക്രട്ടറി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ എൻ.സ്വരാജ്, സി.എസ്.സുജാത,വി.ടി.ജോസഫ്, കെ.വി.ബാലസുബ്രഹ്ണ്യൻ, ജോർജ് അഗസ്റ്റിൻ, അൻവർ സാദത്ത്, ജോണി ചെറുപറമ്പിൽ,യൂജിൻ മൊറേലി, പി.കെ.രാജൻ മാസ്റ്റർ, എ.ഷാജു, പി.വസന്തം, എൽ.ഡി.എഫ് നേതാക്കളായ കെ.പി.രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, അഡ്വ.വി.എസ്.സുനിൽ കുമാർ, സി.ആർ.വത്സൻ, കെ.കെ.വത്സരാജ്, കെ.ജി.ശിവാനന്ദൻ, അഡ്വ.സി.ടി.ജോസഫ്, കെ.കെ.വത്സരാജ്, എ.സി.മൊയ്തീൻ എം.എൽ.എ,കെ.എസ്.ഹംസ, പി.കെ.ഷാജൻ,എം.എം.വർഗീസ്, കെ.വി.നഫീസ, യു.പി.ജോസഫ്, പി.കെ.ചന്ദ്രശേഖരൻ,യു.ആർ.പ്രദീപ് എം.എൽ.എ എന്നിവർ പങ്കെടുത്തു.

സ്വീ​ക​ര​ണം

തൃ​ശൂ​ർ​ ​:​ ​ബി​നോ​യ് ​വി​ശ്വം​ ​ന​യി​ക്കു​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​വി​ക​സ​ന​ ​സ​ന്ദേ​ശ​ ​യാ​ത്ര​യ്ക്ക് ​ഇ​ന്ന് ​വ​ട​ക്കാ​ഞ്ചേ​രി​യി​ലും​ ​കു​ന്നം​കു​ള​ത്തും​ ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​വ​ട​ക്കാ​ഞ്ചേ​രി​ ​ഓ​ട്ടു​പാ​റ​യി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​വൈ​കി​ട്ട് ​ആ​റി​നാ​ണ് ​കു​ന്നം​കു​ള​ത്ത്് ​സ്വീ​ക​ര​ണം.

കേ​ര​ളം​ ​ലോ​ക​രാ​ജ്യ​ങ്ങ​ളെ​ ​വി​സ്മ​യി​പ്പി​ക്കു​ന്ന​ ​നാ​ട്:​ ​എം.​സ്വ​രാ​ജ്

തൃ​ശൂ​ർ​ ​:​ ​കേ​ര​ളം​ ​ലോ​ക​രാ​ജ്യ​ങ്ങ​ളെ​ ​പോ​ലും​ ​വി​സ്മ​യി​പ്പി​ക്കു​ന്ന​ ​നാ​ടാ​യി​ ​മാ​റി​യെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​തെ​ക്ക​ൻ​ ​മേ​ഖ​ലാ​ ​ജാ​ഥാ​ ​മാ​നേ​ജ​ർ​ ​എം.​സ്വ​രാ​ജ്.​ ​ചേ​ല​ക്ക​ര​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്ത്‌​ ​ന​ട​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​തെ​ക്ക​ൻ​ ​മേ​ഖ​ലാ​ ​ജാ​ഥ​ ​ഉ​ദ്ഘാ​ട​ന​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​മാ​യി​ ​കേ​ര​ളം​ ​സ​ന്ദ​ർ​ശി​ച്ച​ത് 2.30​ ​കോ​ടി​ ​ആ​ളു​ക​ളാ​ണ്.​ ​ഭൂ​പ്ര​കൃ​തി​യും​ ​കാ​ലാ​വ​സ്ഥ​ ​സ​വി​ശേ​ഷ​ത​ക​ളും​ ​കാ​ണാ​ൻ​ ​മാ​ത്ര​മ​ല്ല​ ​അ​വ​രെ​ത്തി​യ​ത്.​ ​ആ​ഗോ​ള​ ​വി​ശ​പ്പ് ​സൂ​ചി​ക​യി​ൽ​ 102ാം​ ​സ്ഥാ​ന​ത്തു​ള്ള​ ​രാ​ജ്യ​ത്തെ​ ​സം​സ്ഥാ​ന​മാ​യ​ ​കേ​ര​ളം​ ​എ​ങ്ങ​നെ​ ​വി​സ്മ​യി​പ്പി​ക്കു​ന്ന​ ​വ​ള​ർ​ച്ച​യും​ ​മാ​റ്റ​ങ്ങ​ളും​ ​നേ​ടി​യെ​ടു​ത്തെ​ന്ന് ​അ​റി​യാ​ൻ​ ​ഗ​വേ​ഷ​ക​ ​ല​ക്ഷ്യ​ത്തോ​ടെ​ ​വ​ന്ന​വ​രാ​ണ് ​അ​ധി​ക​വും.​സ​മ്പൂ​ർ​ണ​ ​സാ​ക്ഷ​ര​ത​ ​നേ​ടി.​ 62​ല​ക്ഷം​ ​പേ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കി​ ​വ​രു​ന്നു.​ 35​ ​ക​ഴി​ഞ്ഞ​ ​വീ​ട്ട​മ്മ​മാ​ർ​ക്ക് ​പെ​ൻ​ഷ​ൻ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സ​മ്പൂ​ർ​ണ​ ​വൈ​ദ്യൂ​തീ​ക​ര​ണം​ ​സാ​ധ്യ​മാ​യി.​ ​സ​മ്പൂ​ർ​ണ​ ​വെ​ളി​യി​ട​ ​വി​സ​ർ​ജ​ന​ ​ര​ഹി​ത​ ​സം​സ്ഥാ​ന​മാ​യി​ ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​മാ​യി​ ​ഒ​രു​ ​വ​ർ​ഗീ​യ​ ​അ​സ്വാ​സ്ഥ്യ​ത്തി​ൽ​ ​ഒ​രു​ ​ജീ​വ​ൻ​പോ​ലും​ ​കേ​ര​ള​ത്തി​ൽ​ ​പൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​സ്വ​രാ​ജ് ​കൂ​ട്ടി​ചേ​ർ​ത്തു.