കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം

Tuesday 03 February 2026 10:33 PM IST

മട്ടന്നൂർ:കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കെ.കെ, ശൈലജ എം.എൽ.എ യോഗംഉദ്ഘാടനം ചെയ്തു. കല്ല്യാട് വന്ദന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ എസ്.എം.ഡി ഡോ.സജിത് ബാബു പദ്ധതി വിശദീകരണം നടത്തി.കെ.കെ ശൈലജ ടീച്ചർ എം എൽ എയെ ചെയർപേഴ്സണായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജ എന്നിവരെ വൈസ് ചെയർപേഴ്സൺമാരായും യോഗം തിരഞ്ഞെടുത്തു. ഡോ. സജിത് ബാബു ജനറൽ കൺവീനറും ഡോ. കെ.സി അജിത് കുമാർ കൺവീനറുമാണ്. ഫെബ്രുവരി 20 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഒന്നാംഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.