സ്ഥാനാർത്ഥി പട്ടിക കെ.പി.സി.സിക്ക് സമർപ്പിച്ചു, വിജയം മാനദണ്ഡം; പ്രഖ്യാപനം ഉടൻ

Wednesday 04 February 2026 12:00 AM IST
1

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. ജില്ലയിൽ മത്സരിക്കുന്ന 11 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടിക ഡി.സി.സി, കെ.പി.സി.സിക്ക് കൈമാറി. മത്സരിക്കാനാഗ്രഹിക്കുന്നവരുടെയും ഡി.സി.സി നിർദ്ദേശിക്കുന്നവരുടെയും പട്ടികയാണ് സമർപ്പിച്ചത്.

ഡി.സി.സിക്ക് ലഭിച്ച ബയോഡാറ്റയിലും അപേക്ഷയിലും ചർച്ചകൾ നടത്തിയ ശേഷമാണ് പട്ടിക കൈമാറിയത്. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ നിന്നുള്ള കെ.പി.സി.സി സെക്രട്ടറിമാരടക്കമുള്ളവർ തിരുവനന്തപുരത്ത് ചർച്ച നടത്തിയത്. നേരത്തെ പുറത്തു വന്ന പേരുകൾ തന്നെയാണ് പട്ടികയിലും. ഇതിൽ പുതുക്കാട്,കൊടുങ്ങല്ലൂർ, മണലൂർ മണ്ഡലങ്ങളിലെ പേരുകളാണ് അന്തിമ തീരുമാനത്തിനായി വിട്ടിരിക്കുന്നത്. പുതുതായി അഡ്വ. ഷാജി കോടങ്കണ്ടത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ്, സോണിയ ഗിരി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസൻ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. ടി.എൻ. പ്രതാപനും ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കും. ചാലക്കുടിയിൽ സനീഷ് ജോസഫ് തന്നെയാണ്. ഡി.സി.സി പ്രസിഡന്റിന് മത്സരിക്കാൻ സാധിക്കുമെങ്കിൽ രംഗത്തുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതുക്കാട് മണ്ഡലത്തിലാണ് സാധ്യത. ഗുരുവായൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ മുസ്ലീം ലീഗും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമാണ് മത്സരിക്കുന്നത്. ഗുരുവായൂർ സീറ്റ് വച്ച് മാറാനുള്ള നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.

കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യം: ച​ർ​ച്ച​ക​ളിൽഈ​ഴ​വ​സ​മു​ദാ​യം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു

തൃ​ശൂ​ർ​:​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ ​പ്രാ​രം​ഭ​ ​ഘ​ട്ട​ ​ച​ർ​ച്ച​ക​ളി​ൽ​ ​പോ​ലും​ ​ഈ​ഴ​വ​ ​സ​മു​ദാ​യം​ ​അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​താ​യി​ ​പ​രാ​തി.​ ​പ​ര​മ്പ​രാ​ഗ​ത​ ​ഈ​ഴ​വ​ ​വോ​ട്ടു​ക​ൾ​ ​കു​റ​യു​ന്ന​തി​ൽ​ ​ഒ​രു​ ​ആ​ശ​ങ്ക​യും​ ​നേ​തൃ​ത്വ​ത്തി​നി​ല്ല.​ ​ബി.​ഡി.​ജെ.​എ​സ് ​-​ ​ബി.​ജെ.​പി​ ​ബ​ന്ധം​ ​അ​ർ​ഹി​ക്കു​ന്ന​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണു​ന്നി​ല്ലെ​ന്നു​മാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.​ ​ജി​ല്ല​യി​ലെ​ ​ഭൂ​രി​പ​ക്ഷ​ ​സ​മു​ദാ​യ​ത്തി​ന് ​അ​ർ​ഹ​മാ​യ​ ​പ്രാ​തി​നി​ധ്യം​ ​സം​ഘ​ട​ന​യി​ലും​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ലും​ ​ന​ൽ​ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​താ​രി​ഖ് ​അ​ൻ​വ​റി​ന് ​ആ​ർ.​ ​ശ​ങ്ക​ർ​ ​ഫോ​റം​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​അ​ന്ന് ​ല​ഭി​ച്ച​ ​ഉ​റ​പ്പ് ​ഇ​ന്നും​ ​തു​ട​രു​ന്നു.​ 40​%​ ​പ്രാ​തി​നി​ധ്യ​മു​ള്ള​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ,​പു​തു​ക്കാ​ട്,​ ​ഒ​ല്ലൂ​ർ,​ ​മ​ണ​ലൂ​ർ​ ​എ​ന്നീ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഈ​ഴ​വ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ​ആ​ർ​ ​ശ​ങ്ക​ർ​ ​ഫോ​റം​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.​ ​യു​വ​ ​പ്രാ​തി​നി​ധ്യ​മെ​ന്ന​ ​നി​ല​യി​ൽ​ ​കെ.​പി.​സി.​സി​ ​മെ​മ്പ​ർ​ ​നി​ഖി​ൽ​ ​ദാ​മോ​ദ​ര​നെ​ ​ഒ​ല്ലൂ​രി​ൽ​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​കാ​ല​ങ്ങ​ളാ​യു​ള്ള​ ​അ​വ​ഗ​ണ​ന​ ​തു​ട​ർ​ന്നാ​ൽ​ ​യു.​ഡി.​എ​ഫി​നു​ള്ള​ ​സാ​ദ്ധ്യ​ത​യ്ക്ക് ​മ​ങ്ങ​ൽ​ ​ഉ​ണ്ടാ​വു​മെ​ന്നാ​ണ് ​പൊ​ത​വേ​യു​ള്ള​ ​വി​ല​യി​രു​ത്ത​ൽ.

തർക്കങ്ങളില്ലാതെ ഇത്തവണ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതൊരു പ്രാഥമിക നീക്കം മാത്രമാണ്. ചർച്ചകൾ നടത്തി വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർണയിച്ചതിനുശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകൂ. അഡ്വ. ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ്