ആര് ശ്രമിച്ചാലും വേഗ റെയിൽ വന്നാൽ മതി

Wednesday 04 February 2026 1:17 AM IST

അതിവേഗ റെയിലിനായി ഒരു പദ്ധതി സമർപ്പിച്ചെന്ന് ഇ.ശ്രീധരൻ പറഞ്ഞു. റെയിൽവേ മന്ത്രി അംഗീകരിക്കണമെങ്കിൽ കേരളം ഒപ്പം നിൽക്കണമെന്നും ശ്രീധരൻ അറിയിച്ചു. ആര് പറഞ്ഞാലും കുഴപ്പമില്ല, വേഗത്തിൽ പോകാൻ ഒരു ട്രെയിൻ വേണമെന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി. ശ്രീധരൻ പറഞ്ഞ പദ്ധതിക്കായി റെയിൽവേ മന്ത്രിയെ കാണാൻ കെ.വി.തോമസിനെ ഏൽപ്പിച്ചിരുന്നു. മറുപടി കിട്ടാതായപ്പോൾ താനും കെ.വി.തോമസും നേരിട്ട് പോയി രൂപരേഖ വീണ്ടും സമർപ്പിച്ചു. എന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല. കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസിനായി കോഴിക്കോട് കിണാലൂരിൽ ഭൂമി നൽകാമെന്നേറ്റിട്ടും നിരാശയാണ് ഫലം. പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും പലതവണ കണ്ടു. ഓരോ കൂടിക്കാഴ്ചയ്ക്ക് ശേഷവും ഇപ്പോൾ കിട്ടിപ്പോയി എന്ന തോന്നലായിരുന്നു.