മഹാത്മാഗാന്ധി സ്മൃതിസായാഹ്നം
Tuesday 03 February 2026 11:20 PM IST
ചേർത്തല:പുരോഗമന കലാസാഹിത്യ സംഘം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി, അരീപ്പറമ്പ് മേഖല കമ്മിറ്റി,മോത്തിലാൽ സ്മാരക വായനശാല എന്നിവ സംയുക്തമായി 'മഹാത്മാഗാന്ധി സ്മൃതി സായാഹ്നം ' നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ സ്മൃതി ദീപ പ്രകാശനം നിർവഹിച്ചു.കേരള ഗാന്ധി സ്മാരക നിധി മുൻ സെക്രട്ടറി കെ.ജി.ജഗദീശൻ മുഖ്യപ്രഭാഷണം നടത്തി.പു.ക.സ ജില്ലാ ആക്ടിംഗ് സെക്രട്ടറി കരുവാ മോഹൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ശശീന്ദ്രൻ സ്വാഗതവും ദാസപ്പൻ ചെമ്പകശ്ശേരിനന്ദിയും പറഞ്ഞു.