സമുദ്രപൂജയും മീനൂട്ടും

Tuesday 03 February 2026 11:23 PM IST

അമ്പലപ്പുഴ : വ്യാസ മഹാസഭയുടെ നേതൃത്വത്തിൽ മീനൂട്ടും സമുദ്ര പൂജയും നടന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമപഞ്ചായത്തംഗം ശ്രീജ രതീഷ് ചടങ്ങിന്റെ ഭദ്രദീപ പ്രകാശനവും രണ്ടാംവാർഡംഗം സ്നേജിത രതീഷ് മീനൂട്ടിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു .വ്യാസമഹാസഭ സംസ്ഥാന പ്രസിഡന്റ് കെ .ഡി .രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി മുഖ്യ പ്രഭാഷണം നടത്തി .ധീവരസഭ കാക്കാഴം കരയോഗം പ്രസിഡന്റ് സുധാകരൻ, വ്യാസമഹാസഭ സംസ്ഥാന ട്രഷറർ കെ .കനകേശ്വരൻ ,ജില്ലാ വൈസ് പ്രസിഡന്റ് ബിജുമോൻ എസ് തുടങ്ങിയവർ സംസാരിച്ചു.