അനുമോദന സമ്മേളനം
Tuesday 03 February 2026 11:24 PM IST
ആലപ്പുഴ: ആയുഷ് കായകല്പ് അവാർഡ് ലഭിച്ച ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾക്ക് ആദരവ് നല്കി. അനുമോദന സമ്മേളനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ജിജി ജോൺ അദ്ധ്യക്ഷയായി. ജില്ലാ ഹോമിയോപ്പതിക് ജില്ലാ ഓഫീസർ ഡോ.പി.സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ.അനിതാ വർഗ്ഗീസ് , ഡോ. എം.ഷീജാ, ഡോ.സജീവ്, മഞ്ജു കൃഷ്ണ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജെ.ജി. ശ്രീജിനൻസ്വാഗതവും ഡോ. എസ്.സവിത നന്ദിയും പറഞ്ഞു.