ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്

Tuesday 03 February 2026 11:25 PM IST

ചേർത്തല: കെ.എസ്.ആർ.ടി.സി കണ്ടക്ടർ( 94 ഒഴിവ്),ഡ്രൈവർ കം കണ്ടക്ടർ (52 ഒഴിവ്) എന്നീ തസ്തികളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ 25നും 50നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കും .പ്ലസ് ടുവും,അംഗീകൃത കണ്ടക്ടർ ലൈസൻസുമാണ് കണ്ടക്ടറുടെ യോഗ്യത. ഡ്രൈവർ കം കണ്ടക്ടറിന് എസ്.എസ്.എൽ.സിയും അംഗീകൃത ഹെവി ഡ്രൈവിംഗ് ലൈസൻസുമാണ് യോഗ്യത.നിശ്ചിത യോഗ്യതയുള്ളവർ 11നകം ചേർത്തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും സഹിതം ഹാജരാകണമെന്ന് ചേർത്തല എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.