പൊടിശല്യത്താൽ വലയുന്നു
Tuesday 03 February 2026 11:26 PM IST
ചേർത്തല:കൊട്ടാരം ആലുങ്കൽ റോഡിന്റെ നിർമ്മാണത്തിലെ കാലതാമസം തദ്ദേശവാസികളെയും യാത്രക്കാരെയും വലയ്ക്കുന്നു. പൊടിശല്യത്താൽ കൊട്ടാരം ഭാഗത്ത് കൂടെ ഇരുചക്രവാഹനത്തിലോ കാൽനടയായോ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് .അധികൃതരുടെ അന്ാസ്ഥക്കെതിരെ ബി.ജെ.പി യുടെ നേതൃത്വത്തിൽ ആലുങ്കൽ നിന്ന് കൊട്ടാരം വരെ നടന്ന പ്രതിഷേധ മാർച്ച് മണ്ഡലം പ്രസിഡന്റ് കണ്ണൻ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലേജു,ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ,ഹരികൃഷ്ണൻ, രാജേഷ് നത്തനാട്ട്, സന്ദീപ് ക്ഷേണായി,അക്ഷര സന്ദീപ്, ഷൈല ശെൽവരാജ് എന്നിവർ നേതൃത്വം നൽകി.